സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയും സ്മാര്‍ട്ടാക്കാം
|
ഓ രോ ദിവസവും പുതു പുത്തന്‍ മൊബീല്‍ ഫോണുകളാണ് വിപണിയിലിറങ്ങുന്നത്. എന്നാല്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കിയവര്‍ പോലും നേരിടുന്നൊരു പ്രശ്നമുണ്ട്. ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നു. ഫോണിലെ സൗകര്യങ്ങള്‍ കൂടുംതോറും ബാറ്ററിയുടെ ചാര്‍ജും തീരുന്നു. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം, സ്മാര്‍ട്ട് ഫോണിലെ 'സ്മാര്‍ട്ട് ബാറ്ററി' 1. ചില ഫോണുകളില്‍ സ്ക്രീന്‍ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യുന്ന ലൈറ്റ് സെന്‍സറുണ്ടാകും. എന്നാല്‍ ബ്രൈറ്റ്നസ് ഏറ്റവും കുറച്ച് സെറ്റ് ചെയ്യാന്‍ സാധിക്കും. അത് ബാറ്ററിയുടെ ചാര്‍ജൊഴുക്ക് നിയന്ത്രിക്കും. മാത്രമല്ല സ്ക്രീനിലെ ലൈറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓഫാകുന്ന രീതിയില്‍ സെറ്റു ചെയ്യണം. 2. EDGE, 3ജി, വൈഫൈ, ബഌ ടൂത്ത്, ജിപിഎസ് തുടങ്ങിയ ഫംഗ്ഷനുകളെല്ലാം തന്നെ ഒന്നാന്തരം 'ചാര്‍ജ് കില്ലേഴ്സ് ' ആണ്. ഉപയോഗിക്കാത്ത സമയങ്ങളിലെല്ലാം ഇവ ഓഫ് ചെയ്യുക. 3. അപ്ഡേറ്റ്സ്, ന്യൂസ് തുടങ്ങിയവ റിംഗ് ടോണുകളോടെയും ബാക്ക് ലൈറ്റോടെയും വരുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. 4. വൈബ്രേഷന്‍ മോഡ് പെട്ടെന്ന് ചാര്‍ജ് തീര്‍ക്കും. കോളുകളും മെസേജുകളും വരുമ്പോഴുള്ള വൈബ്രേഷന്‍ മോഡ് കഴിവതും ഒഴിവാക്കുക. ഓരോ ടച്ചിലും വൈബ്രേഷന്‍ ഉണ്ടാകുന്ന രീതിയും ബാറ്ററി ചാര്‍ജ് തീര്‍ക്കും. 5. ആപഌക്കേഷനുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിയായ രീതിയില്‍ അവ ക്ളോസ് ചെയ്യാതെ ഹോം ബട്ടണ്‍ ഒറ്റയടിക്ക് അമര്‍ത്തരുത്. അങ്ങനെ ചെയ്താല്‍ പിന്നീട് നിങ്ങള്‍ ഫോണില്‍ എന്തു ചെയ്താലും ബാക്ഗ്രൗണ്ടില്‍ ആദ്യത്തെ ആപഌക്കേഷന്‍ ക്ളോസാകാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരേസമയം വിവിധ ഫംഗ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററിയെ തളര്‍ത്തും. |
No comments:
Post a Comment